JHL

JHL

എന്റോസൾഫാൻ ദുരിതബാധിതനായ യുവാവ് നിര്യാതനായി

കുമ്പള(www.truenewsmalayalam.com) : എന്റോസൾഫാൻ ദുരിതബാധിതനായ യുവാവ് നിര്യാതനായി. ബന്തിയോട് മള്ളങ്കൈ ന്യൂകളായി ഹൗസിൽ ഇബ്രാഹിം കളായി, മൈമൂന ദമ്പതികളുടെ മകൻ മുഹമ്മദ് ഇമാദ്(23) ആണ് നിര്യാതനായത്. ചെറിയ പ്രായത്തിൽ തന്നെ എന്റോസൾഫാൻ ദുരിതബാധിതനായിത്തീർന്ന ഇമാദിന് സ്കൂളിൽ പോകാൻ സാധിച്ചിരുന്നില്ല. 

 കുടുംബം സാധ്യമായ രീതിയിലെല്ലാം ചികിത്സ നൽകിയെങ്കിലും അവശത മാറിയില്ല. അതിനിടെ സർക്കാർ അനുവദിച്ച അഞ്ചു ലക്ഷം രൂപയും, ദുരിതബാധിതർക്കുള്ള പെൻഷനും കുടുംബത്തിന് യുവാവിന്റെ ചികിത്സയ്ക്ക് തെല്ലൊരു ആശ്വാസമായി.

സഹോദരങ്ങൾ: ഇമ്രാൻ, അമീറ.


No comments