JHL

JHL

മലയാള പഠനത്തിലൂടെ അവസരങ്ങൾ വീണ്ടെടുക്കുക; മന്ത്രി അഹമ്മദ് ദേവർക്കോവിൽ

കുമ്പള(www.truenewsmalayalam.com) :മലയാള പഠനത്തിലൂടെ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് നഷ്ടപ്പെട്ട കേരളത്തിലെ ഉദ്യോഗങ്ങൾ ഉൾപ്പെടെയുള്ള അവസരങ്ങൾ വീണ്ടെടുക്കാമെന്ന് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ പ്രസ്താവിച്ചു.

 നിലവിലുള്ള കന്നഡ പഠനത്തിന് കോട്ടം തട്ടാതെയാണ് മലയാളം ഏർപ്പെടുത്തിയിട്ടുള്ളത്. ഭരണഘടനയുടെ 8-00 ഷെഡ്യൂളിൽപെടുന്ന മലയാളം അത്യുത്തര കേരളത്തിൽ പ്രചരണം നടത്തുന്ന ഭരണഭാഷാ വികസന സമിതിയെ അദ്ദേഹം അഭിനന്ദിച്ചു. മീഞ്ചയിലെ മിയാപദവിൽ നടന്ന മലയാള മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷം വഹിച്ചു. നവാഗതരായ വിദ്യാർ ഥികൾക്ക് മംഗലാപുരത്തെ അടുക്കാസ് വസ്ത്രാലയം നൽകിയ 500 കുടകൾ വൊർക്കാടി പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി വിതരണം ചെയ്തു പൂർവ്വകാല നേതാക്കളെ സ്വാഗത സംഘം ചെയർമാൻ അബ്ദുല്ല ഹാജി അടക്കം ആദരിച്ചു എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ ഡി. ദേവപ്രിയയെ കെ.എസ് കുദ്ദിൻ പൊന്നാട അണിയിച്ചു. പഞ്ചായത്ത് സെക്രട്ടറി മണിക്കുട്ടൻ, ലോകേഷ് ചിനാല പ്രഭാകര ചാട്ട, ടി.എ മൂസ, കഞ്ചില മുഹമ്മദ് അബ്ബാസ് ഓണന്ത, മാധവ ബെല്ല്യായ, വിനായകൻ മാസ്റ്റർ, മജീദ് വൊർക്കാടി, കാ അബ്ദുല്ല, മജീദ് ധർമ്മ നഗർ, അലി എ ഖാദർ, അലി മജിരപള, വഹീദ് കുട അഷ്റഫ് ബഡാജെ, സുധ ടീച്ചർ, ബാവുഞ്ഞി മിയാപദവ് ഹനീഫ് ബാളിയൂർ, അബ്ബാസ് പൊമ്മാർ, കെ.എഫ് ഇഖ്ബാൽ, ജബ്ബാർ പി.എ. സിറാജ് മാസ്റ്റർ മൊയ്തീൻ അബ്ബ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു പ്രസിഡണ്ട് എം.കെ അലി മാസ്റ്റർ സ്വാഗതം പറഞ്ഞു.


No comments