JHL

JHL

ഉഡുപ്പിയിൽ ടോൾ ബൂത്തിലേക്ക് ആംബുലൻസ് ഇടിച്ചുകയറി നാലു മരണം; നാലുപേർക്ക് പരിക്കേറ്റു.

ഉഡുപ്പി(www.truenewsmalayalam.com) : ഉഡുപ്പിയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി നാലുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.

ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ആംബുലൻസ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ടോൾ ബൂത്ത് ജീവനക്കാർ റോഡിൽനിന്ന് ബാരിക്കേഡുകൾ മാറ്റുന്നത് വിഡിയോയിലുണ്ട്. എന്നാൽ, അതിവേഗത്തിലെത്തിയ ആംബുലൻസ് മഴ കാരണം നനഞ്ഞു കിടന്ന റോഡിൽ നിയന്ത്രണം വിട്ട് ടോൾ ബൂത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഡ്രൈവറെ കൂടാതെ, രോഗിയും രണ്ടു പരിചാരകരുമാണ് ആംബുലൻസിലുണ്ടായിരുന്നത്. ഇവരാണ് മരിച്ചത്. ടോൾ ബൂത്ത് ജീവനക്കാർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.


No comments