JHL

JHL

ചൗക്കി സന്ദേശം ലൈബ്രറിയുടെ നേതൃത്ത്വത്തിൽ രാമകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം ഐഇഡിസി റിസോർസ്പേഴ്സണായി ജോലി ചെയ്തിരുന്ന രാമകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി.

 ചൗക്കി സന്ദേശം ലൈബ്രറിയുടെ നേതൃത്ത്വത്തിൽ GHSS മൊഗ്രാൽ പുത്തൂരിൽ വെച്ചാണ് രാമകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി നടത്തിയത്.

 മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ  പരിപാടി ഉദ്ഘാടനം ചെയ്തു, മൊഗ്രാൽ പുത്തൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ പി ടി എ  പ്രസിഡണ്ട് മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു.

 GHSS മൊഗ്രാൽ പുത്തൂർ മുൻ പ്രിൻസിപ്പാൾ കെ.രമേശ അനുസ്മരണ പ്രഭാഷണം നടത്തി, മൊഗ്രാൽ പുത്തൂരിലെ മാത്രമല്ല കേരളത്തിലാകെയുള്ള ഭിന്നശേഷി ക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച രാമകൃഷ്ണൻ മാസ്റ്റർ നല്ലൊരു ജീവകാരുണ്യ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനും കൂടി ആയിരുന്നു എന്നും അനുസ്മരണ പ്രഭാഷണത്തിൽ രമേശ മാസ്റ്റർ പറഞ്ഞു.

 തദവസരത്തിൽ രാമകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് ഗാന്ധിയൻ കെ.കെ. വിജയൻ കാഞ്ഞങ്ങാടിന് അദ്ദേഹത്തിന്റെ അഭാവത്തിൽ ഹെൽത്ത് ലൈൻ പ്രോജക്ട് ഡയറക്ടർ മോഹനൻ മാങ്ങാട് ഏറ്റുവാങ്ങി.

മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത്  സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രമീള മജൽ,  . ഹെഡ് മാസ്റ്റർ രാഘവ . എം.എൻ.  മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ എസ്.പി. സലാഹുദ്ദീൻ, അഡ്വ: പി എ . ഫൈസൽ, , ഹെൽത്ത് ലൈൻ പ്രോജക്ട് ഡയറക്ടർ മോഹനൻ മാങ്ങാട്, . ആർ .രഘു മാസ്റ്റർ, ടി വി ജനാർദ്ദനൻ മാസ്റ്റർ, ഇ . ഒ .പ്രിയ ടീച്ചർ, . മദർ പി ടി എ  പ്രസിദ്ധണ്ട് ഫൗസിയ സിദ്ദിഖ്. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ,  ടി.എം.രാജേഷ് മാസ്റ്റർ .സുലൈമാൻ തോരവളപ്പ് അജിത രാജേഷ്  എന്നിവർ  സംസാരിച്ചു.

 . സന്ദേശം ഗ്രന്‌ഥാലയം സെക്രട്ടറി എസ് എച്ച് ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം നന്ദിയും പറഞ്ഞു.


No comments