ജില്ലയില്‍ അറവുമാലിന്യ സംസ്കരണ പ്ലാന്റുകള്‍ക്ക് അനുമതി.
കാസര്‍കോട്(www.truenewsmalayalam.com) : അറവു മാലിന്യ വിമുക്ത മാറ്റുന്ന പദ്ധതിയുടെ ഭാഗമായി കോഴി അറവുമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന പ്ലാന്റുകള്‍ക്ക് ഡി.എല്‍.എഫ്.എം.സി യോഗം അനുമതി നല്കി.
ജില്ലയില്‍ രണ്ട് പ്ലാന്റുകള്‍ക്കാണ് അനുമതി നല്‍കിയത്. അവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു പ്ലാന്റിന്റെ (ഗ്രീന്‍വേയ്സ്) നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ അനുമതി നല്കി.
നേരത്തെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന രണ്ട് പ്ലാന്റുകള്‍ (സണ്‍റൈസ് അഗ്രോഫുഡ് പ്രൊഡക്ഷന്‍, ബഹറൈന്‍ ന്യൂട്രിടെക്) മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതി നല്‍കിയിട്ടില്ല. അവക്ക് കലക്ടര്‍ സ്റ്റോപ് മെമ്മോ നല്കി.
ജില്ലയില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവിനേക്കാള്‍ കൂടുതല്‍ പ്ലാന്റുകള്‍ നിലവില്‍ ഉള്ളതിനാല്‍ പുതിയ പ്ലാന്റുകള്‍ക്ക് ഇനി അംഗീകാരം നല്‍കേണ്ടതില്ല എന്നും യോഗം തീരുമാനിച്ചു.
Post a Comment