ബംബ്രാണയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം; രണ്ട് ആടുകള്‍ക്ക് കടിയേറ്റു.
കുമ്പള; ബംബ്രാണയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.ബംബ്രാണ ബിഡ്മയിലെ മൂസയുടെ രണ്ട് ആടുകള്‍ക്ക് നായ്ക്കളുടെ കടിയേറ്റു.
മേയാന്‍ വിട്ട ആടുകളെ കൂട്ടത്തോടെ വന്ന നായ്ക്കള്‍ കാലിലും കഴുത്തിലും കടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു.
പതിനഞ്ചോളം തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ വന്ന് തമ്പടിക്കുന്നത് കാരണം സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഭയാശങ്കയിലാണ്.
സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികള്‍ക്ക് നായ്ക്കള്‍ ഭീഷണിയായി മാറിയിട്ടുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Post a Comment