JHL

JHL

ശ്രീരാം വെങ്കിട്ടരാമന്റെ നിയമനം പിൻവലിക്കണം: കളക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരംബി




കാസര്‍കോട്: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബശീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തുകയും, തെളിവ് നശിപ്പിക്കാന്‍ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്‌ത ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാസര്‍കോട് കലക്ടറേറ്റ് മാര്‍ചില്‍ സുന്നി പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി.

വിദ്യാനഗര്‍ ഗവ. കോളജ് പരിസത്ത് നിന്ന് രാവിലെ ആരംഭിച്ച മാര്‍ചില്‍ ആയിരക്കണണക്കിന് കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളും, പ്രവര്‍ത്തകരും അണിനിരന്നു. ജില്ലയിലെ ഒമ്പത് സോണില്‍ നിന്നും പ്രത്യേക വാഹനങ്ങളിലും മറ്റുമായി എത്തിയ പ്രവര്‍ത്തകര്‍ ഭരണകൂട നടപടിക്കെതിര കടുത്ത ഭാഷയില്‍ പ്രതിഷേധിച്ചു. കളങ്കിത വ്യക്തിയെ കലക്ടറായി തുടരാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു. കലക്ടറേറ്റിന്റെ പ്രധാന കവാടത്തിന് മുന്നില്‍ പൊലീസ് മാര്‍ച് തടഞ്ഞു.

എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രടറി സി എന്‍ ജഅഫര്‍ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. ഇതൊരു സൂചന സമരം മാത്രമാണെന്നും കലക്ടറെ മാറ്റാന്‍ തയ്യാറാകാത്ത പക്ഷം അധിശക്തമായ സമരങ്ങള്‍ക്ക് സുന്നി പ്രസ്ഥാനം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ഐസിഎഫ്, യുഎഇ നാഷണല്‍ ജനറല്‍ സെക്രടറി ഹമീദ് പരപ്പ, എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിച്ചു.കേരള മുസ്ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും, എസ് വൈ എസ് ജില്ലാ സെക്രടറി അബ്ദുല്‍ കരീം കുമ്പള നന്ദിയും പറഞ്ഞു.

No comments