JHL

JHL

പേരാലിൽ നിന്ന് കണ്ണൂർ ദർഗ്ഗയിലേക്കും, അനന്തപുരം ക്ഷേത്രത്തിലേക്കുമുള്ള റോഡ് പൂർണമായും തകർന്നു :യാത്ര ദുരിതം.





കുമ്പള. പേരാലിൽ നിന്ന് അനന്ദപുരം ക്ഷേത്രത്തിലേക്കും, വ്യവസായ കേന്ദ്രത്തിലേക്കും, ക ണ്ണൂർ ദർഗാശരീഫി ലേക്കുമുള്ള റോഡ് പൂർണമായും തകർന്നത് യാത്രാദുരിതത്തിന് കാരണമായി. റോഡ് തകർന്നതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു കിടക്കുന്നു. ഇരുചക്ര വാഹനങ്ങൾ വളരെ സാഹസികമായിട്ടാണ് യാത്ര പോകുന്നത്. അനന്തപുരം ടൂറിസം പ്രദേശമായതിനാൽ നിത്യേന നൂറുകണക്കിനാളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

 ശക്തമായി പെയ്ത മഴയാണ് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയ അവസ്ഥയിലായത്. ഈ ഭാഗത്ത് കുന്നിൻപ്രദേശമാ യതിനാൽ മണ്ണെടുക്കുന്ന ക്വാറികൾ ഉള്ളതിനാൽ ടിപ്പർ ലോറികളും മറ്റും പോകുന്നുണ്ട്. റോഡ് തകർന്നതോടെ ഇതും തടസ്സപ്പെട്ടു കിടക്കുന്നു. ഇതുവഴി തൊട്ടടുത്ത മായിപ്പാടിയിലേക്കും, നായ് ക്കാപ്പിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന റോഡ് കൂടിയാണ് തകർന്നു കിടക്കുന്നത്.

 റോഡ് അടിയന്തരമായി നന്നാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ. തകർന്നുകിടക്കുന്ന പേരാൽ-കണ്ണൂർ- അനന്തപുരം റോഡ്.

No comments