JHL

JHL

വർഷങ്ങളായി ഇരുട്ടിലായ കുമ്പള പത്താം വാർഡ് മുളിയടുക്കയിൽ മെഴുകുതിരി കത്തിച്ചു എസ്‌ഡിപിഐ പ്രതിഷേധം

കുമ്പള(www.truenewsmalayalam.com) : വർഷങ്ങളായി ഇരുട്ടിലായിരുന്ന മുളിയടുക്കയിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് എസ്‌ഡിപിഐ പ്രതിഷേധം.

ജോലി കഴിഞ്ഞു മടങ്ങുന്നവരും,മദ്രസ വിദ്യാർഥികളടക്കം നിരവധി ആളുകൾ കാൽ നടയായി പോകുന്ന വഴിയിൽ വർഷങ്ങളായി അണഞ്ഞു കിടക്കുന്ന സ്ട്രീറ്റ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് അധികാരികൾക്കും, മെംബർക്കും എസ്‌ഡിപിഐ നിവേദനം നൽകിയിരുന്നെങ്കിലും തുടർ നടപടി ഒന്നും ഉണ്ടായിരുന്നില്ല, ഇതിന് പിന്നാലെയാണ് മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള പ്രതിഷേധവുമായി എസ്‌ഡിപിഐ മുന്നോട്ട് വന്നത്.

ഇനിയും പരിഹാരം കാണാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ടു വരുമെന്ന് ബ്രാഞ്ച് പ്രസിഡന്റ്‌ സിനാൻ മുളിയടുക്കം അറിയിച്ചു.


No comments