ചന്ദ്രഗിരിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കാസർകോട്(www.truenewsmalayalam.com) : ചന്ദ്രഗിരിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കൊമ്പനടുക്ക സ്വദേശി അഹ്‌മദ് അലിയുടെ മകൻ അയ്യൂബിന്റെ മൃദദേഹമാണ് ശനിയാഴ്ച വൈകീട്ടോടെ തളങ്കര കെ കെ പുറത്ത് കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവാവിനെ പുഴയിൽ കാണാതായത്, തുടർന്ന് പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തിവരികയായിരുന്നുവെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.
വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവാസിയായ യുവാവ് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്.
Post a Comment