JHL

JHL

ആരിക്കാടിയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.


കുമ്പള(www.truenewsmalayalam.com) : ആരിക്കാടിയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

 കുമ്പള എക്‌സൈസ് റേൻജ് ഇന്‍സ്‌പെക്ടര്‍ അഖിലിന്റെ നേതൃത്വത്തിൽ ആരിക്കാടി ദേശീയ പാത ജംഗ്ഷനില്‍ പരിശോധന നടത്തുന്നതിനിടെയാണ് 2.4 ഗ്രാം എംഡിഎംഎയുമായി അബ്ദുല്‍ സഅദാഫ് (24) എന്നയാളെ പിടികൂടിയത്.

കെ എല്‍ 14 വി 2593 നമ്പര്‍ സ്‌കൂടറും കസ്റ്റഡിയിലെടുത്തു. 

എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ വി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത് കുമാര്‍ കെ വി, ജിജിത് കുമാര്‍ കെ, സിജു കെ, നസറുദ്ദിന്‍ എ കെ, അഖിലേഷ് എം എം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ ബിജില വി, ഡ്രൈവര്‍ വിജയന്‍ പി എസ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

No comments