ചന്ദ്രഗിരിപ്പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ ശക്തം.
കാസർകോട്(www.truenewsmalayalam.com) : ചന്ദ്രഗിരിപ്പുഴയിൽ കാണാതായ യുവാവിനായി തീരദേശപോലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ ശക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ചെമ്മാനാട് കൊമ്പനടുക്ക ചാമക്കടവിലെ സി.കെ. മുഹമ്മദ് അയൂബി(30)നെയാണ് കാണാതായത്. ഇയാൾ പാലത്തിന് മുകളിൽനിന്ന് ചാടുന്നത് കണ്ടതായി നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്. അഹമ്മദലിയുടെയും സുഹറയുടെയും മകനാണ്. മഴയെത്തുടർന്ന് ശക്തമായ അടിയൊഴുക്കുള്ള പ്രദേശമാണ്.
Post a Comment