JHL

JHL

കണ്ണൂര്‍ സര്‍വ്വകലാശാല ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വ്വകലാശാല ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത പട്ടുവം (04602206050,8547005048),  ചീമേനി (04672257541,8547005052),  കൂത്തുപറമ്പ് (04902362123, 8547005051),  പയ്യന്നൂര്‍ (04972877600, 8547005059),  മഞ്ചേശ്വരം (04998215615,8547005058), മാനന്തവാടി (04935245484, 8547005060),  നീലേശ്വരം (04672240911,8547005068)  ഇരിട്ടി (04902423044, 8547003404) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട വെബ്‌സൈറ്റ്  www.ihrdadmissions.org 

ജൂലൈ 12 മുതല്‍ അപേക്ഷകള്‍ നല്‍കാം. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000/ രൂപ (എസ്.സി,എസ്.റ്റി 350/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. അതാത് കോളേജുകളില്‍ ഓഫ്‌ലൈനായും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.ihrd.ac.in. ഫോണ്‍ +91471 2322985, +91471 2322501.


ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ഉദുമയിലെ ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷത്തേക്കുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഓഫീസില്‍ നിന്ന് നേരിട്ടും www.fcikerala.org വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ജൂലൈ 18ന് വൈകിട്ട് 4 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ 0467 223647, 9746387398, 9446533205.

No comments