JHL

JHL

അധ്യാപക ഒഴിവ്


കാസര്‍കോട് ഗവ: കോളേജ്

കാസര്‍കോട് ഗവ: കോളേജില്‍ ഹിന്ദി വിഷയത്തില്‍ താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്. യോഗ്യത 55 ശതമാനം ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ജൂലൈ 18ന് രാവിലെ 10.30ന് കോളേജില്‍. ഫോണ്‍ 04994 256027.

ജി എച്ച് എസ് എസ് ഷിറിയ

ജി എച്ച് എസ് എസ് ഷിറിയയില്‍ എല്‍ പി എസ് ടി കന്നഡ (1), യു പി എസ് ടി കന്നഡ (1), എച്ച് എസ് ടി കന്നഡ (1) ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ താത്കാലിക ഒഴിവ്. അഭിമുഖം ജൂലൈ 15ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് സ്‌കൂളില്‍.

മംഗല്‍പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

മംഗല്‍പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച് എസ് ടി സോഷ്യല്‍ സയന്‍സ് മലയാളം (1), എച്ച് എസ് ടി ഉറുദു (1) അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 14 വ്യാഴാഴ്ച്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 04998 243399.

No comments