JHL

JHL

മലയാളം ഉത്സവം മിയാപദവിൽ; മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്ക്‌ ഭരണഭാഷാ വികസന സമിതി നടത്തുന്ന മലയാളം ഉത്സവം 15, 16 തീയതികളിൽ മിയാപദവിൽ നടക്കും.

 തുറമുഖം, മ്യൂസിയം വകുപ്പ്‌ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.

15 ന് വിളംബര ജാഥ നടക്കും, 16 ന് രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം, 11.30 ന് സപ്ത ഭാഷാ സൗഹൃദസദസ്, രണ്ടു മണിക്ക് യുവജന കൂട്ടായ്മ, മൂന്നിന്‌ ഉന്നത വിജയികളെ ആദരിക്കൽ എന്നിവ നടക്കും.

 സ്ഥിരം സമിതി അധ്യക്ഷ റുഖിയ സിദിഖ്‌ ഉദ്‌ഘാടനം ചെയ്യും, സൊസൈറ്റി പ്രസിഡൻറ് ഹരീഷ്ദർ ബെഅധ്യക്ഷത വഹിക്കും, നവാഗതർക്കുള്ള സമ്മാനദാനം കരീം അടുക്കനിർവഹിക്കും. പത്രസമ്മേളനത്തിൽ പ്രസിഡൻറ് എം.കെ.അലി മാസ്റ്റർ, ജനറൽ സെക്രട്ടറി എസ്.വി നായകൻ മാസ്റ്റർ, ട്രഷറർ അബ്ബാസ് ഓണന്ത, ബി.അബ്ദുൾ മജീദ്, അബ്ദുള്ള ഹാജി അടുക്ക, ബാവുഞ്ഞി മിയാപദവ്, ഹനീഫ്ബാളിയൂർ എന്നിവർ സംബന്ധിച്ചു.


No comments