JHL

JHL

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം എം.എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തൽ പരിശീലനം ജൂലൈ 17ന് പുനഃരാരംഭിക്കും.

മൊഗ്രാൽ(www.truenewsmalayalam.com) : കോവിഡ് നിയന്ത്രണങ്ങളാൽ തടസ്സപ്പെട്ട മൊഗ്രാലിലെ നീന്തൽ വിദഗ്ധൻ എം എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തൽ പരിശീലനം ജൂലൈ 17ന്ഞായറാഴ്ച പുനരാരംഭിക്കും. നാട്ടിലെ കുട്ടികളെ മുഴുവൻ നീന്തൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1991 മുതൽ എംഎസ് മുഹമ്മദ് കുഞ്ഞി മൊഗ്രാൽ കണ്ടത്തിൽ പള്ളി കുളത്തിൽ നീന്തൽ പരിശീലനത്തിന് തുടക്കംകുറിച്ചത്. മൂന്ന് പതിറ്റാണ്ട് പിന്നിട്ട നീന്തൽ പരിശീലനത്തിൽ ഇതിനകം നാലായിരത്തോളം കുട്ടികൾ പരിശീലനം നേടിയിട്ടുണ്ട്. എട്ടു വയസ്സു മുതൽ 15 വയസ്സു വരെയുള്ള കുട്ടികളെയാണ് പരിശീലനത്തിന് പരിഗണിക്കുന്നത്. വൈകുന്നേരം 4 മണി മുതലാണ് പരിശീലനം ആരംഭിക്കുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ രാവിലെയും പരിശീലനം നൽകാറുണ്ട്. പരിശീലനം രണ്ട് വർഷം മുടങ്ങിയതിനാൽ പരിശീലനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഈ പ്രാവശ്യം വർദ്ധനവ് ഉണ്ടാകുമെന്ന് എംഎസ് മുഹമ്മദ് കുഞ്ഞി പറയുന്നു. ഇതിനായി സമയത്തിൽ ക്രമീകരണങ്ങൾ വരുത്തും.

 വെള്ളത്തിൽ വീണുള്ള അപകടമരണങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ എം എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തൽ പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ഉറ്റവരും, ഉടയവരും ഒഴുകി പോകുന്നതിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം ജില്ലയിൽ മാത്രം 44 മുങ്ങിമരണങ്ങളാണ് സംഭവിച്ചത്. ഈ വർഷം ഇതിനകം തന്നെ മൂന്ന് മരണങ്ങൾ നടന്നു. സംസ്ഥാനത്തെ കണക്കെടുത്താൽ 2021ൽ 1302 പേരാണ് മുങ്ങിമരിച്ചത്.ഈ സാഹചര്യത്തിൽ ജീവൻരക്ഷാപാതി കൂടിയായ നീന്തലിന്റെ പ്രശസ്തി ഏറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ  രണ്ടുമാസത്തെ നീന്തൽ പരിശീലനമാണ് എം എസ് മുഹമ്മദ് കുഞ്ഞി ഈ വർഷം ലക്ഷ്യമിടുന്നത്. നൂറിലേറെ കുട്ടികളെ ഈ വർഷം പ്രതീക്ഷിക്കുന്നുമു ണ്ട്.

 കഴിഞ്ഞ വർഷങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് കുമ്പള ജനമൈത്രി പോലീസിന്റെ യും,കുമ്പള ഗ്രാമ പഞ്ചായത്തിലെയും സഹകരണത്തോടെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് എം എസ് മുഹമ്മദ് കുഞ്ഞി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. ഇത് നിരവധി വിദ്യാർഥികൾക്ക് പ്രവേശനത്തിന് ഗുണകരമായിട്ടുണ്ടെന്ന് എം എസ് മുഹമ്മദ് കുഞ്ഞി പറയുന്നു. നീന്തൽ അറിയാവുന്നവർക്കെല്ലാം പ്ലസ് വൺ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നൽകുന്നത് അവസാനിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതോടെ ഈ വിഷയത്തിൽ നീന്തൽ ട്രയൽ നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സ്പോർട്സ് കൗൺസിലും, അതിനായി ഉത്തരവിറക്കിയ കായിക വകുപ്പും പ്രതിക്കൂട്ടിലാ യിട്ടുണ്ട്. വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാ യിട്ടുപോലും മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്വമി ല്ലായ്മയാണ് ഇത് വ്യക്തമാക്കുന്നതെന്ന് എം എസ് മുഹമ്മദ് കുഞ്ഞി പറയുന്നു.

 ഇശൽ ഗ്രാമത്തിലെ നല്ലൊരു കലാകാരൻ കൂടിയായ എംഎസ് മുഹമ്മദ് കുഞ്ഞി മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. നീന്തൽ പരിശീലനം ആരംഭിച്ചത് മുതൽ പരിശീലനത്തിനായുള്ള  അപേക്ഷാഫോറം തയ്യാറാക്കി നൽകുന്നത് മൊഗ്രാൽ ദേശീയ വേദിയാണ്. ഈ പ്രാവശ്യം പരിശീലനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ രക്ഷിതാക്കൾ മുഖേന അപേക്ഷാ ഫോറം 17ന് മുൻപായി പൂരിപ്പിച്ച് നൽകണമെന്ന് എം എസ് മുഹമ്മദ് കുഞ്ഞി അറിയിച്ചു. ഫോൺ :9995446887.


No comments