JHL

JHL

ചന്ദ്രഗിരിപ്പുഴയില്‍ കൊമ്പനടുക്ക സ്വദേശിയായ യുവാവിനെ കാണാതായി.

കാസര്‍കോട്(www.truenewsmalayalam.com) : ചന്ദ്രഗിരിപ്പുഴയില്‍ കൊമ്പനടുക്ക സ്വദേശിയായ യുവാവിനെ കാണാതായി.

കൊമ്പനടുക്കത്തെ അയ്യൂബിനെയാണ് ഇന്ന് ഉച്ചയോടെ പുഴയില്‍ കാണാതായത്.

 ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് മൊബൈല്‍ ഫോണ്‍ കാണാതായെന്ന് പറഞ്ഞ് പാലത്തില്‍ വാഹനം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് പുഴയില്‍ അന്വേഷിക്കുന്നതിനിടെയാണ് യുവാവിനെ കാണാതായത്.

 നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തിവരികയാണ്, ചന്ദ്രഗിരിപ്പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്.

 പ്രവാസിയായ യുവാവ് ഈയിടെയാണ് നാട്ടിലെത്തിയത്. 


No comments