JHL

JHL

പുത്തിഗെ പഞ്ചായത്ത് പരിധിയിൽ കടകളിൽ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

 

പുത്തിഗെ(www.truenewsmalayalam.com) : പുത്തിഗെ പഞ്ചായത്ത് പരിധിയിൽ കടകളിൽ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

സംസ്ഥാന സർക്കാർ നൽകിയ ഉത്തരവിന്റ അടിസ്ഥാനത്തിൽ പുത്തിഗെ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

മഴക്കാല പൂർവ രോഗങ്ങൾ പടരാതിരിക്കാൻ ആരോഗ്യ വകുപ്പും പഞ്ചായത്ത് ഭരണ സമിതിയും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചും, ഗൃഹ സന്ദർശനം നടത്തിയും ജാഗ്രത പുലർത്തുകയാണ്.

 പഞ്ചായത്ത് പരിധിയിലെ മുഴുവൻ കടകളിലും നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്പന നടത്തുന്നുണ്ടോ എന്ന് പരിശോധന നടത്താനും തീരുമാനിച്ചു.


No comments