JHL

JHL

അതിജീവന യാത്രയ്ക്ക് മൊഗ്രാലിൽ സമാപനം


മൊഗ്രാൽ: ജില്ലയിൽ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥയിൽ സർക്കാരിനൊപ്പം ഉദ്യോഗസ്ഥ അലംഭാവവുമുണ്ട്. ജില്ലയുടെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം തേടി പ്രശസ്ത സാമൂഹ്യ-പരിസ്ഥിതി പ്രവർത്തക ദയാബായി ആഗസ്റ്റ് ആറിന് ഹിരോഷിമ ദിനത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ പ്രചരണാർത്ഥം സംഘാടക സമിതി ജില്ലയിലെ അഞ്ച് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അതിജീവന യാത്ര മൊഗ്രാലിൽ സമാപിച്ചു.

 മൊഗ്രാലിൽ അതിജീവന യാത്രയ്ക്ക് ദേശീയവേദി നൽകിയ സ്വീകരണ പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥയിൽ സർക്കാരിനൊപ്പം ഉദ്യോഗസ്ഥ അലംഭാവവുമുണ്ടെന്ന് നാസിർ മൊഗ്രാൽ പറഞ്ഞു. ചടങ്ങിൽ സംഘാടക സമിതി ട്രഷറർ ഷാഫി കല്ലുവളപ്പിൽ അധ്യക്ഷതവഹിച്ചു. ദേശീയ വേദി ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ജനറൽ കൺവീനർ കരീം ചൗക്കി ആമുഖപ്രഭാഷണം നടത്തി. സംഘാടക സമിതി വൈസ് ചെയർമാൻ സുബൈർ പടുപ്പ് മുഖ്യ പ്രഭാഷണവും അബ്ദുൾറഹ്മാൻ ബന്ദിയോട് വിഷയാവതരണവും നടത്തി.

എം എ ഹമീദ് സ്പിക്, സെഡ് എ മൊഗ്രാൽ,എം എം റഹ്മാൻ,ഹമീദ് ചേരങ്കൈ, മുഹമ്മദ് സ്മാർട്ട്, ഷുക്കൂർ കനാജെ, സീതി ഹാജി, ടി കെ അൻവർ, എം എ മൂസ, ഖമറുദ്ദീൻ പാടലടുക്കം, വിജയ കുമാർ, മുഹമ്മദ് അബ്ക്കോ, മിസ്രിയ ചെർക്കള, അഷ്റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, നാസിർ ഓട്ടോ, എം ജി എ റഹ്മാൻ, അനീസ് കോട്ട, ഖദീജ മൊഗ്രാൽ, സമീറ, എം എ ഇക്ബാൽ, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, മനോജ്‌ പയ്യന്നൂർ, ശേഖരൻ മുളിയാർ,മുഹമ്മദ് അഷ്റഫ് സാഹിബ്, റാഷിദ് ഗാന്ധിനഗർ, എം എസ് മുഹമ്മദ് കുഞ്ഞി, ജാബിർ വി പി എന്നിവർ സംസാരിച്ചു.ജാഥാ അംഗങ്ങൾക്ക് ദേശീയവേദി ഭാരവാഹികൾ ഹാരാ ർപ്പണം നടത്തി.
ജാഥാക്യാപ്റ്റൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ നന്ദി പറഞ്ഞു.

ഫോട്ടോ: അതിജീവന യാത്രയുടെ സമാപന പരിപാടി മൊഗ്രാലിൽ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്യുന്നു.

No comments