JHL

JHL

കർണാടകയിലേക്ക് കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 7,95,000 രൂപയുമായി കാസർഗോഡ് സ്വദേശി പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : കർണാടകയിലേക്ക് കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 7,95,000 രൂപയുമായി കാസർഗോഡ് സ്വദേശി പിടിയിൽ.

കാസർകോട് കുതൃക്കോട് സ്വദേശി സുരേഷിന്റെ പക്കൽനിന്നാണ് പണം കണ്ടെത്തിയത്. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്.പണവും കാറും കസ്റ്റഡിയിലെടുത്തു.

പണത്തിന്റെയും കാറിന്റെയും കസ്റ്റഡി അന്വേഷണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന് കൈമാറി.

മംഗളൂരുവിലെ ബന്ദറിൽ നിന്ന് സാധനങ്ങൾ വാങ്ങാനാണ് പണം കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമാണെങ്കിൽ കേസെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

No comments