JHL

JHL

സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്‌കാരം കാസറഗോഡ് നഗരസഭാ കോണ്ടിൻജന്റ് വർക്കർ പീതാംബരന് സമ്മാനിച്ചു.

കാസറഗോഡ്(www.truenewsmalayalam.com)  : ജെ സി ഐ കാസറഗോഡ് മാസം തോറും നൽകി വരുന്ന സല്യൂട്ട് ദി സൈലന്റ് സ്റ്റാർ മാർച്ച് മാസത്തെ പുരസ്‌കാരം കാസറഗോഡ് നഗരസഭാ കോണ്ടിൻജന്റ് വർക്കർ പീതാംബരന്  നൽകി ആദരിച്ചു.

 സമൂഹത്തിൽ യാതൊരു അംഗീകാരമോ പ്രതിഫലമോ പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായും വിശ്രമമില്ലാതെ ജനങ്ങളെ സേവിക്കുന്നവർക്ക് ജെ സി ഐ മാസംതോറും നൽകുന്ന ആദരവ് പരിപാടിയാണ് സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്‌കാരം.

 പരിപാടിയിൽ ജെ സി ഐ കാസറഗോഡ് പ്രസിഡന്റ് യതീഷ് ബളാൽ അധ്യക്ഷത വഹിച്ചു . പീതാംബരനെ കാസർഗോഡ് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഷാളും മൊമെന്റോയും അണിയിച് ആദരിച്ചു . 

കാസറഗോഡ് നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് , കാസറഗോഡ് നഗരസഭാ കൗൺസിലർമാരായ ശാരദ , ലളിത , ഉമാ , വിമല ശ്രീധരൻ , ജെസിഐ കാസറഗോഡ് ട്രഷറർ ശിഹാബ് ഊദ് , ഭരത് ബാബു , കാസറഗോഡ് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു . അനസ് കല്ലങ്കയ് സ്വാഗതവും , സെക്രട്ടറി മൊയ്‌നുദ്ദീൻ കാസറഗോഡ് നന്ദിയും പറഞ്ഞു.

No comments