വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു; ഹോം നഴ്സ് അറസ്റ്റിൽ.
മംഗളൂരു (www.truenewsmalayalam.com) : വയോധികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹോം നഴ്സ് അറസ്റ്റിൽ. മംഗ്ളുറു മൂഡബിദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശിവനന്ദ (19) യാണ് അറസ്റ്റിലായത്.
വയോധികയെ ക്ഷീണിതയായി തോന്നിയ ബന്ധുക്കൾ ഹോം നഴ്‌സ് അറിയാതെ മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു,
തുടർന്നാണ് യുവാവ് വയോധികയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വഴങ്ങാത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു എന്ന കാര്യം വെളിപ്പെട്ടത്.
തുടര്‍ന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
Post a Comment