മംഗളൂരുവിൽ മൂന്നു ടോൾ ഗേറ്റുകളിൽ ഇന്ന് മുതൽ നിരക്ക് വർദ്ധിപ്പിക്കും.
മംഗളൂരു(www.truenewsmalayalam.com): തലപ്പാടി, ഹെജ്മാഡി, ഗുണ്ട്മി എന്നീ മൂന്ന് ടോൾ ഗേറ്റുകളിൽ ഏപ്രിൽ 1 മുതൽ നിരക്ക് വർധിപ്പിക്കുമെന്ന് നവ്യൂഗ് ഉഡുപ്പി ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
ഗുണ്ട്മി ടോൾ പ്ലാസ
കാർ, ജീപ്പ് വാൻ അല്ലെങ്കിൽ ലൈറ്റ് വെഹിക്കിൾ എന്നിവയുടെ പുതുക്കിയ നിരക്കുകൾ (വൺവേ) 60 രൂപയും (ടു വേ) 85 രൂപയുമാണ്.
ഒരു മാസത്തിൽ പരമാവധി 50 തവണ വരെ പ്രതിമാസ പാസ് 1930 രൂപ ആയിരിക്കും. LCV, മിനി ബസുകൾക്ക് വൺ-വേയ്ക്ക് 95 രൂപയും ടു-വേയ്ക്ക് 140 രൂപയുമാണ്. പ്രതിമാസ പാസിന് 3120 രൂപ.
ബസുകൾക്കും ട്രക്കുകൾക്കും വൺ-വേ നിരക്ക് 195 രൂപയും ടു-വേ നിരക്ക് 295 രൂപയുമാണ്. പ്രതിമാസ പാസ് 6540 രൂപ. മൾട്ടി ആക്‌സിലുകളും കൂറ്റൻ നിർമാണ യന്ത്രങ്ങളുമുള്ള ഹെവി വാഹനങ്ങൾക്ക് വൺവേയ്ക്ക് 310 രൂപയും ടു-വേയ്ക്ക് 460 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 10255 രൂപയാണ് നിരക്ക്. വലിപ്പം കൂടിയ വാഹനങ്ങൾക്ക് വൺ-വേ ചാർജ് 375 രൂപയും ടു-വേ 560 രൂപയും പ്രതിമാസ പാസിന് 12485 രൂപയുമാണ്.
ഹെജ്മാഡി ടോൾ പ്ലാസ
കാർ, ജീപ്പ് വാൻ അല്ലെങ്കിൽ ലൈറ്റ് വെഹിക്കിൾ എന്നിവയ്ക്കുള്ള പുതുക്കിയ നിരക്കുകൾ വൺ- വേ 50 രൂപയും ടൂ വേ 75 രൂപയുമാണ്. പ്രതിമാസ പാസ് 1640 രൂപ ആയിരിക്കും. LCV, മിനി ബസുകൾക്ക് വൺ-വേയ്ക്ക് 80 രൂപയും ടു-വേയ്ക്ക് 120 രൂപയുമാണ്. പ്രതിമാസ പാസിന് 2655 രൂപ. ബസുകൾക്കും ട്രക്കുകൾക്കും വൺ-വേ 165 രൂപയും ടു-വേ 250 രൂപയുമാണ്. പ്രതിമാസ പാസ് 5560 രൂപ.
മൾട്ടി ആക്‌സിലുകളും കൂറ്റൻ കൺസ്ട്രക്ഷൻ മെഷിനറികളുമുള്ള ഹെവി വാഹനങ്ങൾക്ക് വൺവേയ്ക്ക് 260 രൂപയും ടു-വേയ്ക്ക് 390 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 8720 രൂപയാണ് നിരക്ക്. വലിപ്പമേറിയ വാഹനങ്ങൾക്ക് വൺ-വേ ചാർജ് 320 രൂപയും ടു-വേ 480 രൂപയും പ്രതിമാസ പാസിന് 10615 രൂപയുമാണ്.
തലപ്പാടി ടോൾ പ്ലാസ
കാർ, ജീപ്പ് വാൻ അല്ലെങ്കിൽ ലൈറ്റ് വെഹിക്കിൾ എന്നിവയുടെ പുതുക്കിയ വൺ വേ നിരക്ക് 50 രൂപയും ടൂ വേ നിരക്ക് 75 രൂപയുമാണ്. പ്രതിമാസ പാസ് 1720 രൂപ ആയിരിക്കും. LCV, മിനി ബസുകൾക്ക് വൺ-വേയ്ക്ക് 80 രൂപയും ടു-വേയ്ക്ക് 120 രൂപയുമാണ്. പ്രതിമാസ പാസിന് 2655 രൂപ. ബസുകൾക്കും ട്രക്കുകൾക്കും വൺ-വേ 165 രൂപയും ടു-വേ നിരക്കും 245 രൂപയുമാണ്. പ്രതിമാസ പാസ് 5420 രൂപ.
മൾട്ടി ആക്‌സിലുകളും കൂറ്റൻ നിർമാണ യന്ത്രങ്ങളുമുള്ള ഹെവി വാഹനങ്ങൾക്ക് വൺവേക്ക് 250 രൂപയും ടു-വേക്ക് 370 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 8250 രൂപയാണ് നിരക്ക്. വലിപ്പമേറിയ വാഹനങ്ങൾക്ക് വൺ-വേ ചാർജ് 320 രൂപയും ടു-വേ 480 രൂപയും പ്രതിമാസ പാസിന് 10625 രൂപയുമാണ്.
Post a Comment