കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഇന്നലെ പ്രവർത്തനമാരംഭിച്ചു.
കാഞ്ഞങ്ങാട്(www.truenewsmalayalam.com): കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാർഥ്യമായി.
വെള്ളിയാഴ്ച രാവിലെ എട്ടോടെ ഒ.പി ടിക്കറ്റ് വിതരണം ആരംഭിച്ചു. രാവിലെ 9.54ന് ആദ്യത്തെ രോഗി ചി കിത്സ തേടി. ഒ.പി യിൽ 10പേരാണ് ചികിത്സ തേടിയത്. അത്യാഹിത വിഭാഗത്തിൽ നാലുപേരാണ് ചികിത്സക്കായി എത്തിയത്. എട്ട് കുട്ടികളും രണ്ട് ഗർഭിണികളും നാല് സ്ത്രീകളുമാണ് ആദ്യ ദിനത്തിൽ ചികിത്സക്കായി കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിയത്.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവ ർത്തിക്കും. ഇതിനായി മൂന്ന് ഗൈനക്കോളജി സ്റ്റുകൾ, രണ്ട് പീഡിയാട്രീഷ്യൻമാർ മറ്റ് അനു ബന്ധ ജീവനക്കാർ എന്നിവരുടെ സേവനം ല ഭ്യമാക്കി. സിവിൽ, ഇലക്ട്രിക്കൽ ജോലികൾ, പ്ലംബിങ്, ഗ്യാസ് പൈപ്പ്ലൈൻ എന്നിവ പൂ ർത്തിയാക്കി ഫയർ എൻ.ഒ.സി, കെട്ടിട നമ്പ ർ എന്നിവ ലഭ്യമാക്കിയാണ് പ്രവർത്തനസ ജ്ജമാക്കിയത്. നിലവിൽ 90 കിടക്കകളോട് കൂടിയ ആശുപത്രിയിൽ നവജാത ശിശുക്ക ൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ ന്യൂ ബോൺ ഐ.സി.യു, അമ്മമാർക്കും ഗർഭിണികൾക്കു മുള്ള ഹൈ ഡിപെൻഡൻസി യൂനിറ്റ് (എച്ച്. ഡി.യു), മോഡുലാർ ഓപറേഷൻ തിയറ്റർ എന്നിവയും പ്രവർത്തന സജ്ജമായിട്ടുണ്ട്.സം സ്ഥാന സർക്കാറിന്റെ 9.41 കോടിയുടെ പ്ലാ ൻ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 3.33 കോടി രൂപ ഉപ യോഗിച്ച് ആശുപത്രി ഉപകരണങ്ങൾ ലഭ്യമാ ക്കി. 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാ ർ ഓപറേഷൻ തിയേറ്റർ, സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം എന്നിവയും ഒരുക്കി. സർജറി സേവനം കുറച്ചു ദിവസം കഴിഞ്ഞ് ലഭ്യമാക്കും.
Post a Comment