JHL

JHL

മധു വധക്കേസ്; വിധി ഇന്ന് 11 മണിയോടെ.

പാലക്കാട്(www.truenewsmalayalam.com) : ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട്​ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഇന്ന് വിധി 11 മണിയോടെ പറയും. സുരക്ഷ കണക്കിലെടുത്ത് മധുവിന്‍റെ വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി. വിധി കേൾക്കാനും മധുവിന്‍റെ കുടുംബാംഗങ്ങളും കോടതിയിലുണ്ടാകും. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിനുശേഷമാണ് അടുത്ത ചൊവ്വാഴ്ച വിധി പറയുന്നത്. കേസിൽ 16 പ്രതികളാണ് ഉള്ളത്. പ്രതികൾക്ക് അർഹമായി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ.

ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് മധുവധക്കേസ്. 2018 ഫെ​ബ്രു​വ​രി 22നാ​ണ് അരി മോഷ്ടിച്ചെന്ന് ആ​രോ​പി​ച്ച് മ​ധുവിനെ ആൾകൂട്ടം പിടികൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. ആ​ൾ​ക്കൂ​ട്ട​ മ​ർ​ദ​ന​ത്തി​ലാ​ണ്കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി പൊ​ലീ​സ് അ​ന്നു​ത​ന്നെ കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്ക് വി​ചാ​ര​ണ ആ​രം​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ജാ​മ്യം ല​ഭി​ച്ചു.

സം​ഭ​വം ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ച​ത്. 2019 ൽ ​വി.​ടി. ര​ഘു​നാ​ഥി​നെ സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ചെ​ങ്കി​ലും ചു​മ​ത​ല​ ഏ​റ്റെ​ടു​ത്തി​ല്ല. വി​ചാ​ര​ണ നീ​ളു​ക​യും കു​ടും​ബം സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ സി. ​രാ​ജേ​ന്ദ്ര​നെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യും അ​ഡ്വ. രാ​ജേ​ഷ് എം. ​മേ​നോ​നെ അ​ഡീ​ഷ​ന​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യും സ​ർ​ക്കാ​ർ നി​യ​മി​ച്ചെ​ങ്കി​ലും മ​ധു​വി​ന്റെ കു​ടും​ബ​ത്തി​ന്റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് രാ​ജേ​ന്ദ്ര​ൻ രാ​ജി​വെ​ച്ചു. അ​ഡ്വ. രാ​ജേ​ഷ് എം. ​മേ​നോ​നാ​ണ് നി​ല​വി​ൽ സ്പെ​ഷ​ൽ ​പ്രോസി​ക്യൂ​ട്ട​ർ.

2022 ഏ​പ്രി​ൽ 22ന് വി​ചാ​ര​ണ തു​ട​ങ്ങി​. 122 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​വ​സാ​നി​ക്കു​മ്പോ​ൾ 129 സാ​ക്ഷി​ക​ളാ​യി. ഇ​തി​ൽ 103 പേ​രെ വി​സ്ത​രി​ച്ചു. 24 പേ​രെ വി​സ്ത​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്കി. ര​ണ്ടു​പേ​ർ മ​രി​ച്ചു. 24 പേ​ർ കൂ​റു​മാ​റി.

പ്രതികൾക്ക് ഹൈകോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അപൂർവത കേസിൽ ഉണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും മധു വധക്കേസിൽ വലിയ ചർച്ചകൾക്ക്​ വഴിവെച്ചു. പൊലീസ് കസ്​റ്റഡിയിലിരിക്കെ ഒരാൾ മരിച്ചാൽ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിചാരണ വേളയിൽ എങ്ങനെ പ്രസക്തമാകുമെന്നതിനും മധുകേസ് സാക്ഷിയായി.

വിചാരണ കോടതി ജാമ്യം റദ്ദാക്കിയ ഒരാൾക്ക് മാത്രമാണ് ഹൈകോടതി ജാമ്യം നൽകിയത്. പ്രതിഭാഗത്തിന്റെ അഭിഭാഷകൻ തന്നെ ഭീഷണിപെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ രേഖപെടുത്തി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയായ സുനിൽകുമാറിനെ കോടതി കാഴ്ച പരിശോധനക്ക് അയച്ച സംഭവവും ഉണ്ടായി.


No comments