JHL

JHL

പണിപൂർത്തിയായി നാലുമാസമായിട്ടും അധികൃതർ ഉദ്ഘാടനം ചെയ്തില്ല; പാലം ജനങ്ങൾക്കായി തുറന്ന്‌ കൊടുത്ത് ഡി.വൈ.എഫ്‌.ഐ

മംഗളൂരു(www.truenewsmalayalam.com) : പണിപൂർത്തിയായി നാലുമാസമായിട്ടും അധികൃതർ ഉദ്ഘാടനം ചെയ്യാത്ത പാലം ഡി.വൈ.എഫ്‌.ഐ. ജനങ്ങൾക്കായി തുറന്ന്‌ കൊടുത്തു. ദക്ഷിണ കന്നഡയിലെ ഹരേക്കള -അഡ്യാർ പാലമാണ്‌ ഡി.വൈ.എഫ്‌.ഐ. ജില്ലാ പ്രസിഡന്റ്‌ ഇംത്യാസിന്റെ നേതൃത്വത്തിൽ തുറന്നത്. ഇതോടെ പ്രദേശവാസികൾ ഏറെ കാലമായി അനുഭവിക്കുന്ന യാത്രാദുരിതത്തിന്‌ അറുതിയായി.

ഹരേക്കള ഗ്രാമത്തിൽനിന്ന് തോണിയിൽ അഡ്യാറിൽ വന്നാണ് നാട്ടുകാർ മംഗളൂരുവിൽ എത്തിയിരുന്നത്‌. 520 മീറ്റർ നീളമുള്ള പാലത്തിന്റെ പണി നാലുമാസം മുൻപ് പൂർത്തിയായിരുന്നു. പാലത്തിലേക്ക്‌ ഇരുവശത്തുമുള്ള അനുബന്ധ റോഡിന്റെ പണിയും ഒരുമാസം മുൻപ്‌ പൂർത്തിയായി. ജനങ്ങൾ പലതവണ നിവേദനം നൽകിയിട്ടും അധികൃതർ പാലം ഉദ്ഘാടനം ചെയ്തില്ല.

കുടിവെള്ള പദ്ധതിയുടെ ഭാഗമായ അണക്കെട്ടുള്ള പുഴയിൽ പാലം പണിതതോടെ തോണി സർവീസ്‌ നിർത്തലാക്കി. പാലത്തിന്റെ ഇരുവശത്തും സ്ഥാപിച്ച വലിയ ഗേറ്റ്‌ പാലം ഉദ്‌ഘാടനം നടത്താത്തതോടെ അധികൃതർ അടച്ചു. ഇതോടെ തോണി സർവീസും റോഡ്‌ ഗതാഗതവും മുടങ്ങിയ പ്രദേശവാസികൾ ദുരിതത്തിലായി. ഇതിനെതിരേ ഡി.വൈ.എഫ്‌.ഐ. നവംബർമുതൽ സമരത്തിലാണ്‌.

No comments