JHL

JHL

വിജിലൻസ് പരിശോധന; ആർ.ടി. ഓഫീസ് ഏജന്റുമാരിൽനിന്ന്‌ പണം പിടിച്ചെടുത്തു.

കാസർകോട്(www.truenewsmalayalam.com) : ആർ.ടി. ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഏജന്റുമാരിൽനിന്ന്‌ 9850 രൂപ പിടിച്ചു. ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകാൻ കൊണ്ടുവന്ന പണമാണ് ഓഫീസിനുള്ളിൽനിന്ന് പിടിച്ചത്.

ഡ്രൈവിങ് പരീക്ഷ നടത്തി ലൈസൻസ് നൽകുന്നതിനും വാഹനങ്ങളുടെ വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുമുൾപ്പെടെ ആർ.ടി. ഓഫീസിലെ ഏത് ആവശ്യത്തിനും ഏജന്റുമാർ ആളുകളിൽനിന്നും കൈക്കൂലി വാങ്ങി നൽകുന്നുണ്ട്.

ജില്ലയിലെ വിവിധ ആർ.ടി. ഓഫിസുകളുമായി ബന്ധപ്പെട്ട് നിരവധിതവണ പരിശോധനകൾ നടത്തി കൈക്കൂലി പണം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഏജന്റുമാരുടെ ഇടപെടൽ തുടരുകയാണ്.

No comments