JHL

JHL

പശുക്കളെ കടത്തിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവം; മുഖ്യപ്രതി അടക്കം അഞ്ചുപേര്‍ രാജസ്ഥാനില്‍ പിടിയില്‍.

മംഗളൂരു(www.truenewsmalayalam.com) : കര്‍ണാടകയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് യുവാവിനെ  തല്ലിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി അടക്കം അഞ്ചുപേര്‍ രാജസ്ഥാനില്‍ പിടിയില്‍. 

 പുനീത് കേരെഹള്ളിയുടെ നേതൃത്വത്തിലുള്ള സംഘം മാര്‍ച്ച് 31ന് രാമനഗര ജില്ലയിലെ സത്തനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പശുക്കളെയും പോത്തുകളേയും കടത്തുകയാണെന്നാരോപിച്ച് ചിലരെ അക്രമിച്ചിരുന്നു.

തുടർന്ന് ഏപ്രില്‍ ഒന്നിന് സത്താനൂരിനടുത്ത് ഗുട്ടാലു സ്വദേശി ഇദ്രിസ് പാഷയെ (35) മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 കഴിഞ്ഞ അഞ്ച് ദിവസമായി പ്രതികള്‍ ഒളിവിലായിരുന്നുവെന്നാണ് വിവരം.

No comments