ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ഇനി സ്ക്വാഡും മോണിറ്ററിങ് ടീമും ഉണ്ടാകും.
ഇതു സംബന്ധിച്ചു ചേർന്ന ജില്ല ഏകോപന സമിതി യോഗമാണ് ജില്ലയിലെ ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പരിശോധിക്കാന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ സ്ക്വാഡുകളും മോണിറ്ററിങ് ടീമും രൂപവത്കരിച്ചത്. പൊതു ഇട ശുചീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്കി. ജില്ലയിലെ എം.സി.എഫുകളുടെ അവസ്ഥാ വിശകലനവും യോഗം നടത്തി. എല്ലാത്തിനും ഫയൽ ഓഡിറ്റ് പൂര്‍ത്തിയാക്കേണ്ടതാണെന്ന് നിർദേശം നൽകി. നവകേരള മിഷന് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ജെയ്സണ്‍ മാത്യു അധ്യക്ഷത വഹിച്ചു.
നവകേരളം കര്‍മ പദ്ധതി ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ നിനോജ് മേപ്പിടിയത്ത്, ശുചിത്വമിഷന് ജില്ല കോഓഡിനേറ്റര്‍ എം. ലക്ഷ്മി, എം.ജി.എന്‍.ആര്.ഇ.ജി ജില്ല പ്രോഗ്രാം കോഓഡിനേറ്റര്‍ കെ. പ്രദീപന്, മിലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയര്‍ ഹരികൃഷ്ണന്, ക്ലീന്‍ കേരള കമ്പനി ജില്ല കോഓഡിനേറ്റര്‍ മിഥുന് ഗോപി, കുടുംബശ്രീ മിഷന് ജില്ല കോഓഡിനേറ്റര്‍ സി.എച്ച്. ഇഖ്ബാല്‍, എല്‍.എസ്.ജി.ഡി എൻജിനീയര്‍ വൈശാഖ് ബാലന്, കെ.എസ്.ഡബ്ല്യൂ.എം.പി മാനേജര്‍ മിഥുന് കൃഷ്ണന്, ബിജു, മൃദുല്‍ എന്നിവര്‍ സംസാരിച്ചു
Post a Comment