JHL

JHL

ഉഡുപ്പിയിൽ ദിർഹം കറൻസി മാറ്റി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉഡുപ്പി(www.truenewsmalayalam.com) : ബ്രഹ്മവാർ, കോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ദിർഹം കറൻസി മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആറ് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി സ്വദേശികളായ മുഹമ്മദ് പൊലാഷ് ഖാൻ (42),മുഹമ്മദ് ജഹാംഗീർ (60), മുഹമ്മദ് ഫിറോസ് (30), മീർസ് ഖാൻ (32), മുംബൈ സ്വദേശി മുഹമ്മദ് മഹ്താബ് ബിലാൽ ഷെയ്ഖ് (43), ഹരിയാന സ്വദേശി നൂർ മുഹമ്മദ് (36),   എന്നിവരാണ് അറസ്റ്റിലായത്.

ബ്രഹ്മവാർ, കോട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ക്യാബ് ഡ്രൈവറെയും തുണി വ്യാപാരിയെയുമാണ് പ്രതികൾ കറൻസി മാറ്റി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയത്. 

 പ്രതികളിൽ നിന്ന് 32  നൂറ് ദിർഹം കറൻസി നോട്ടുകൾ, 19 മൊബൈൽ ഫോണുകൾ, 6,29,000 രൂപ, മൂന്ന് ബൈക്കുകൾ, 30 സിം കാർഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

 പ്രതികൾക്കെതിരെ ഡൽഹി, ദാവൻഗെരെ, ഹാസൻ, ചിത്രദുർഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലും കേസുകളുണ്ട്.


No comments