JHL

JHL

മയക്കുമരുന്ന് കലർത്തിയ 100 കിലോ ചോക്ലേറ്റ് പിടികൂടി; രണ്ടു പേർക്കെതിരെ കേസ്.

മംഗളൂരു(www.truenewsmalayalam.com) :  മയക്കുമരുന്ന് കലർത്തിയ 100 കിലോ ചോക്ലേറ്റ് പിടികൂടി; രണ്ടു പേർക്കെതിരെ കേസ്.

 ബുധനാഴ്ചയോടെയാണ് മംഗളൂരു നഗരത്തിൽ രണ്ടിടങ്ങളിലായി വിൽപന നടത്തുകയായിരുന്ന 100 കിലോ മയക്ക് മരുന്ന് കലർത്തിയ ചോക്ലേറ്റ് പാണ്ഡേശ്വര് പോലീസ് പിടിച്ചെടുത്തത്.

കൃത്യമായ സൂചനയുടെ അടിസ്ഥാനത്തിൽ, നഗരത്തിലെ കാർ സ്ട്രീറ്റിലെ മനോഹർ ഷെട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു കടയിലും ഉത്തർപ്രദേശ് സ്വദേശിയായ ബെച്ചൻ സോങ്കർ നടത്തുന്ന ഫൽനീറിലെ മറ്റൊരു പെട്ടിക്കടയിലും പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നടങ്ങിയ ചോക്ലേറ്റ് പിടികൂടിയത്.

 ചോക്ലേറ്റുകൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു,  ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് തുടർനടപടി സ്വീകരിക്കുക.


No comments