JHL

JHL

കാറുകളുമായി ഈജിപ്റ്റിലേക്ക് പോവുകയായിരുന്ന കപ്പലിന് തീ പിടിച്ചു, രക്ഷപ്പെട്ടവരിൽ കാസർഗോഡ് സ്വദേശിയും. അപകടത്തിൽ ഇന്ത്യക്കാരനായ ചമ്പക്കലാല്‍ മരണപ്പെട്ടു.

ആം​സ്റ്റ​ർ​ഡാം(www.truenewsmalayalam.com) :  കാറുകളുമായി ഈജിപ്റ്റിലേക്ക് പോവുകയായിരുന്ന കപ്പലിന് തീ പിടിച്ചു, രക്ഷപ്പെട്ടവരിൽ കാസർഗോഡ് സ്വദേശിയും. അപകടത്തിൽ ഇന്ത്യക്കാരനായ ചമ്പക്കലാല്‍ മരണപ്പെട്ടു.

 കപ്പലില്‍ മലയാളിയായ ക്യാപ്റ്റന്‍ നവീന്‍ മേനോത്ത്പറമ്പില്‍ അടക്കം 21 ക്രൂ അംഗങ്ങളും ഇന്ത്യക്കാര്‍ ആണ്. ഏ​ഴു​പേ​ർ പ​രി​ക്കു​ക​ളോ​ടെ ക​ട​ലി​ൽ ചാ​ടി. ബാ​ക്കി​യു​ള്ള​വ​രെ ഹെ​ലി​കോ​പ്ട​റി​ൽ ര​ക്ഷി​ച്ചു. പു​ക ശ്വ​സി​ച്ചും പൊ​ള്ള​ലേ​റ്റും എ​ല്ലൊ​ടി​ഞ്ഞു​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

 ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ മ​റ്റൊ​രു ക​പ്പ​ലി​ൽ​നി​ന്ന് വെ​ള്ള​മ​ടി​ച്ച് തീ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ വെ​ള്ളം അ​ടി​ച്ചാ​ൽ ക​പ്പ​ൽ മു​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പി​ൻ​വാ​ങ്ങി.

 ജ​ർ​മ​നി​യി​ൽ​നി​ന്ന് ഈ​ജി​പ്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പാ​ന​മ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​പ്പ​ലി​നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി തീ​പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടും തീ​യ​ണ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

 ഇ​ല​ക്ട്രി​ക് കാ​റി​ൽ​നി​ന്നാ​ണ് തീ​പി​ടി​ച്ച​തെ​ന്ന് ഡ​ച്ച് തീ​ര​സം​ര​ക്ഷ​ണ സേ​ന വ​ക്താ​വ് വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

No comments