കനത്ത മഴ; കാസർകോട് കുടുംബങ്ങളെ മാറ്റി തുടങ്ങി.
കാസർകോട്(www.truenewsmalayalam.com) : കാസർകോട് കനത്ത മഴയെതുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി തുടങ്ങി. കരിന്തളം വില്ലേജിലെ കീഴ്മാല പ്രദേശത്ത് വെള്ളം കയറി അഞ്ചോളം കുടുംബത്തിലെ ഇരുപതോളം പേരെയാണ് ബന്ധു വീടുകളിലേക്ക് മാറ്റിയത്.
കാസർകോട് താലൂക്കിൽ ബദിയഡുക്ക, മുന്നാട്, കൂറ്റിക്കോൽ, കരിവേടകം വില്ലേജ് പരിധികളിൽ ശക്തമായ മഴയുണ്ട്.
മറ്റ് സ്ഥലങ്ങളിൽ കുറഞ്ഞ അളവിൽ മഴ തുടരുകയാണ്.
വെള്ളരികുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകിയിട്ടുണ്ട്.
Post a Comment