JHL

JHL

കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കാൻ സാഹചര്യം ഒരുക്കണം; വെൽഫെയർ പാർട്ടി.

കാസർകോട്(www.truenewsmalayalam.com) : മഴകനത്ത  സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ അധികൃതർ ജാഗ്രത പാലിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

 പുത്തിഗെ അംഗഡിമൊഗർ സ്‌കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയുടെ ദാരുണ മരണം അന്വേഷണം നടത്തി അനാസ്ഥ കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

 ഫിറ്റ്നസ് ഇല്ലാത്ത ക്ലാസ് മുറികളിലാണ് പല സ്‌കൂളുകളിലും വിദ്യാർഥികൾ പഠിക്കുന്നത്. സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ പ്രായോഗിക ഇടപെടൽ നടത്തിയേ തീരൂ. എക്സിക്യൂട്ടീവ് യോഗം ആവഷ്യപ്പെട്ടു. 

വെൽഫെയർ പാർട്ടി ജില്ലാ പ്രെസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ മഹമൂദ് പള്ളിപ്പുഴ പ്രസംഗിച്ചു. 

ജില്ലാ ജനറൽ സെക്രെട്ടറി അഷ്‌റഫ് പടന്ന സ്വാഗതവും ജില്ലാ സെക്രെട്ടറി സി എച്ച് ബാലകൃഷ്ണൻ നന്ദി പറഞ്ഞു. 

മരണപ്പെട്ട അംഗഡിമൊഗർ പെർളാടം മിൻഹയുടെ വീട് സി എച്ച് മുത്തലിബ്,  അബ്ദുല്ലത്തീഫ് കുമ്പള, ഇസ്മായീൽ മൂസ, ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യുസുഫ്, ഷാഹ് ബാസ്കോളിയാട്ട്, നഹറുദ്ദീൻ കടവത്ത് എന്നിവർ സന്ദർശിച്ചു.

No comments