JHL

JHL

പന്ത്രണ്ട് വയസ്സ് മുതലുള്ള കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി ഫുട്ബോൾ അക്കാദമി.

 

കുമ്പള(www.truenewsmalayalam.com)  : പന്ത്രണ്ട് വയസ്സ് മുതലുള്ള കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി ഫുട്ബോൾ അക്കാദമി.

 ഓഗസ്റ്റിൽ ആരിക്കാടിയിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷകർത്തൃസംഗമം അമാന സെന്ററിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ നാസർ മൊഗ്രാൽ ഉദ്ഘാടനംചെയ്തു.

അക്കാദമി പ്രസിഡന്റ് അഷ്‌റഫ്‌ കർള അധ്യക്ഷതവഹിച്ചു. എം.ടി.പി. സൈഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഖലീൽ, സത്താർ ആരിക്കാടി, ഗഫൂർ ഏരിയാൽ, ബി.എൻ. മുഹമ്മദ് അലി, സെഡ് എം. കയ്യാർ, മുനീർ മുഹബ്ബത്ത് എന്നിവർ സംസാരിച്ചു.


No comments