യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ബദിയഡുക്ക(www.truenewsmalayalam.com) : യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ സംശയങ്ങളോ മറ്റോ ഇല്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ബേള വിഷ്ണുമൂർത്തി നഗറിലെ ദാമോദരൻ - സുജാത ദമ്പതികളുടെ മകൾ എ അശ്വതി (28) യെയാണ് തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുണ്ടംകുഴി സ്വദേശിയായ ഭർത്താവ് മനോഹരൻ ഗൾഫിലാണ്. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം.
ഒമ്പത് മാസം മുമ്പ് ഭർതൃപിതാവ് തൂങ്ങി മരിച്ചത് കണ്ടതോടെ അശ്വതി മൂകമായ അവസ്ഥയിലായിരുന്നെന്നും, പിന്നീട് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെ കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Post a Comment