JHL

JHL

ദുബൈ കെ.എം.സി.സി വെൽഫെയർ സ്കീം ആനുകൂല്യം; ചെക്ക് കൈമാറി.

കുമ്പള(www.truenewsmalayalam.com) : ദുബൈ കെ എം സി സി  വെൽഫയർ സ്കീമിൽ അംഗമായിരിക്കെ ഗൾഫിൽ വെച്ച് മരണപ്പെട്ട കൊടിയമ്മ പള്ളത്തിമാർ  സ്വദേശിയുടെ കുടുംബത്തിന് രണ്ടാം ഘട്ടമായി അനുവദിക്കപ്പെട്ട 7 ലക്ഷം രൂപയുടെ  മരണാനന്തര ആനുകൂല്യ ചെക്ക്  ബന്ധപ്പെട്ടവർക്ക് കൈമാറി.

കെ എം സി സി നേതാക്കളായ മുനീർ ബേരിക്ക , ആസിഫ് ഹൊസങ്കടി , ജബ്ബാർ ബൈദല , മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ , മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ബാസ് കൊടിയമ്മ , അഷ്റഫ് കൊടിയമ്മ, കൊടിയമ്മ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്ല ഇച്ചിലമ്പാടി , ഭാരവാഹികളായ പി ബി അബ്ദുൽ കാദർ, ബി പി അബ്ദുൽ റഹിമാൻ, ഇബ്രാഹിം കൊടിയമ്മ, ഹസൈനാർ കുതിര ക്കണ്ടം , മൂസ ഹാജി കോഹിനൂർ ,പ്രവാസി ലീഗ് കുമ്പള  പഞ്ചായത്ത് സെക്രട്ടറി സി എ സിദ്ധീഖ് കൊടിയമ്മ , എം എസ് എഫ് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇർശാദ് പള്ളത്തിമാർ , അഹ്മദ് നൗഫൽ , റംഷാദ് എ തുടങ്ങിയവർ സംബന്ധിച്ചു.

No comments