JHL

JHL

മഞ്ചേശ്വരം നിയമ പഠന കേന്ദ്രം; കെട്ടിട നിർമ്മാണത്തിന് 51 ലക്ഷം രൂപയുടെ ഭരണാനുമതിയായി.

ഉപ്പള(www.truenewsmalayam.com) : കണ്ണൂർ യൂണിവേഴ്സിറ്റി മഞ്ചേശ്വരം നിയമ പഠന കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം എൽ എ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.

പുതിയ ബാച്ച് പ്രവേശനം നേടുമ്പോൾ അധിക സൗകര്യം ആവശ്യമായതിനാലാണ് കെട്ടിട നിർമ്മാണത്തിന് ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതിയോടെ ഫണ്ട് അനുവദിച്ചതെന്നും ടെണ്ടർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ധേശം നൽകിയതായും എം എൽ എ അറിയിച്ചു.

No comments