JHL

JHL

മലയോര ഹൈവേ വഴി കർണാടകയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണം; മുസ്ലിം ലീഗ്.

കുമ്പള(www.truenewsmalayalam.com) : കാസർകോട്ടു നിന്ന് മലയോര ഹൈവേ വഴി  കർണാടകയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

കാസർകോട്ടു നിന്ന് വിദ്യാനഗർ, സിതാംഗോളി, അംഗടിമുഗർ, ചേവാർ, പൈവളിഗെ, മിയപദവ്, മോർത്തണ വഴിയും  പെർള-അംഗഡിമുഗർ-ചേവാർ-പൈവളിഗെ-മിയപദവ്-മൊർത്തണ-ദേർളകട്ട വഴിയും സീതാംഗോളി-അംഗഡിമുഗർ-ചേവാർ-പൈവളിഗെ-മിയപദവ്-മൊർത്തണ-ദേർളകട്ട വഴിയും  മംഗളൂരുവിലേക്ക്  കർണാടക കെഎസ്ആർടിസി ബസുകൾ വേണമെന്നാണ് ആവശ്യം.

 സർവ്വീസ് അനുവദിക്കുന്നതിന് എ.കെ.എം അഷ്‌റഫ് എംഎൽഎ ഇടപെട്ട് കർണാടക സർക്കാരിൽ സമ്മർദ്ധം ചെലുത്തണമെന്ന്  കമ്മിറ്റി എം.എൽ.എ യ്ക്ക്  നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഈ റൂട്ടുകളിലൂടെ ബസ് സർവീസ് ആരംഭിച്ചാൽ മഞ്ചേശ്വരം താലൂക്കിലെ മലയോര മേഖലയിൽ നിന്ന് അഞ്ചോളം മെഡിക്കൽ കോളജുകളുള്ള ദേർളക്കട്ടയിലേക്കും മംഗളുരു നഗരത്തിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിരവധി വിദ്യാർഥികളും രോഗികളടക്കമുള്ള നൂറുക്കണക്കിന് ആളുകൾക്കും ഏറെ ഉപകാരമാവും ബസ് സർവീസ് എന്ന് കമ്മിറ്റി നിരീക്ഷിച്ചു.

 മലയോര ഹൈവേ വഴി ബസ് സർവീസ് ഇല്ലാത്തത് മൂലം പൈവളികെ പഞ്ചായത്തിലെ പെർമുദ, ചേവാറിൽ നിന്ന് തൊട്ടടുത്തുള്ള പൈവളികെ ടൗണിലേക്ക് പോകാൻ ബന്തിയോട്-ഉപ്പള-പൈവളികെ വഴി കിലോമീറ്ററുകളോളം ചുറ്റി മൂന്ന് ബസുകളിൽ കയറണം.

 ഇതേ അവസ്ഥയാണ് മലയോര ഹൈവേ വഴി അടുത്തുള്ള പൈവളികെ ടൗണിൽ നിന്ന് മിയ്യപ്പദവിലേക്ക് എത്താനും.  ഈ റൂട്ടുകളിൽ ബസ് അനുവദിച്ചാൽ എൻമകജെ, പുത്തിഗെ, പൈവളികെ, മംഗൽപാടി, മീഞ്ച, വോർക്കാടി പഞ്ചായത്തിലെ നിരവധി ഗ്രാമീണ ജനങ്ങൾക്ക് ഏറെ ഉപകാരുമാവുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

 ധർമ്മത്തടുക്ക,അംഗഡിമുഗർ, പൈവളികെ, പൈവളികെ നഗർ, മിയ്യപ്പദവ്, കൊടലമുഗർ ഹയർ സെക്കണ്ടറി സ്‌കൂളുകളിലേക്ക് വരുന്ന കുട്ടികൾക്കും ഈ റൂട്ടിൽ ബസ് സൗകര്യം ആരംഭിച്ചാൽ ഉപകാരപ്രദമാകും, പലവട്ടം ഈ റൂട്ടിൽ കേരള കെഎസ്ആർടിസിയോ , സ്വകാര്യ ബസുകളാ സർവ്വീസ് നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടും ബസ് സർവീസ് ആരംഭിക്കാത്തത് കൊണ്ടാണ് കർണാടക കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതിനുള്ള നടപടികൾക്കായി എംഎൽഎയെ കാണേണ്ടി വന്നതെന്ന് മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിലും സെക്രെട്ടറി ഇകെ മുഹമ്മദ് കുഞ്ഞിയും പറഞ്ഞു.

കോടികൾ ചിലവിൽ നിർമ്മിച്ച മലയോര ഹൈവേയുടെ ഉപകാരം സാധാരണക്കാരായ ജനങ്ങൾക്ക് ലഭിക്കാൻ ഈ റൂട്ടിലൂടെ ബസ് സർവീസ് ആരംഭിക്കണമെന്നും ലീഗ് നേതാക്കന്മാർ ചൂണ്ടിക്കാട്ടി.


No comments