JHL

JHL

അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ കാസർകോട് സ്വദേശികളായ സഹോദരങ്ങൾക്ക് ഒന്നാം സ്ഥാനം.

കാസർകോട്(www.truenewsmalayalam.com) : അൽ ദിക്ർ അക്കാദമി ഇന്റര്‍ നാഷണൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ പുരുഷ, വനിത വിഭാഗങ്ങളിൽ കാസർകോട് സ്വദേശികളായ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടി.സൗദി അറേബ്യ മദീന യൂനിവേഴ്സിറ്റിയിലെ ശരീഅഃ വിദ്യാർഥി വഹീദ് സമാൻ,സഹോദരി കാസർകോട് ബെണ്ടിച്ചാൽ ജാമിഅ ദാറുൽ ഹിക്മ അൽ ഇസ് ലാമിയ്യ പ്ലസ് വൺ വിദ്യാർഥിനി

അത്തിയ്യ വിജ്‌ദാൻ എന്നിവരാണ് വിജയികൾ. 25,000 രൂപ വീതവും പ്രശസ്തി പത്രവുമാണ് അവാർഡ്. കാസർകോട് മസ്ജിദ് ഹസനത്തുജ്ജാരിയ ഖത്തീബും ദാറുൽ ഹിക്മ ഡയറക്ടറുമായ അതിഖ് റഹ്മാൻ അൽ ഫൈദി-സായിറ ബാനു ദമ്പതികളുടെ മക്കളാണ്.

ഖത്തർ, ഒമാൻ, ഇന്ത്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അൽ ദിഖ്ർ അക്കാദമി. പുരുഷ, വനിത വിഭാഗങ്ങളിലായി ഉന്നത നിലവാരം പുലർത്തിയ 10 പേർ 10,000 രൂപ വീതം കാഷ് അവാർഡിനും സർട്ടിഫിക്കറ്റിനും അർഹരായി.



No comments