എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
കാസര്‍കോട് നഗരത്തിലെ ഫ്രൂട്ട്‌സ് വില്‍പ്പനക്കാരനും, അണങ്കൂർ താമസക്കാരനുമായ അര്‍ഷാദാ(32)ണ് സി.ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ഇന്നലെ രാത്രിയോടെ കാസര്‍കോട് പൊലീസ് മാര്‍ക്കറ്റ് റോഡില്‍ വെച്ച് തന്ത്രപരമായി അര്‍ഷാദിനെ പിടികൂടുകയായിരുന്നു.
. അഞ്ച് ഗ്രാം എം.ഡി.എം.എയാണ് അര്‍ഷാദില്‍ നിന്ന് കണ്ടെത്തിയത്.
ഫ്രൂട്ട്‌സ് വില്‍പനയുടെ മറവില്‍ എം.ഡി.എം.എ വില്‍പ്പന നടത്തുന്നതായി പൊലീസിന് ചില സൂചനകള്‍ ലഭിച്ചതിനെ തുടർന്ന് അർഷാദിന് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
അതിനിടയാണ് ഇന്നലെ രാത്രി പൊലീസ് വേഷം മാറിയെത്തി അര്‍ഷാദിനെ കുടുക്കിയത്. ആവശ്യക്കാര്‍ക്ക് ചില സ്ഥലങ്ങളിലെത്തിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തുകയാണ് അര്‍ഷാദിന്റെ രീതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
Post a Comment