JHL

JHL

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

 

ബണ്ട്വാൾ(www.truenewsmalayalam.com) : പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

 മൂഡ്ബിദ്രി സ്വദേശി അക്ഷയ് ദേവാഡിഗ (24), ബായാർ വില്ലേജിലെ കൊജപ്പയിൽ താമസക്കാരനായ കമലാക്ഷ ബെൽചട (30), ബേരിപദാവ് സ്വദേശി സുകുമാർ ബെൽചഡ (28) എന്നിവരാണ് അറസ്റ്റിലായത്.

വിട്ടൽ പോലീസ്  മൂവരെയും പോക്‌സോ  ആക്‌ട്, ദളിത് അട്രോസിറ്റി ആക്‌ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ് ചെയ്തത്.

പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.


No comments