കെ സുധാകരനെതിരായ നീക്കം സർക്കാറിനെതിരായ അഴിമതിയും, ജനരോഷവും മൂടിവയ്ക്കാൻ; കുമ്പള മണ്ഡലം കോൺഗ്രസ്-ഐ
എല്ലാ മേഖലകളിലും അഴിമതിയുടെ നാറുന്ന കഥകളാണ് ദിവസേന സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാവപ്പെട്ടവരുടെ ചികിത്സയ്ക്കും മറ്റും ഉപയോഗപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുപോലും കയ്യിട്ടുവാരുന്ന സാഹചര്യമാണിന്നുള്ളത്. എഐ ക്യാമറകളുടെ അഴിമതിയുടെ നാറ്റം കോടതിവരെ എത്തി നിൽക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം സർവ്വകാല റെക്കോർഡികേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് 100 രൂപയിൽ നിന്ന് താഴെയുള്ള അവശ്യസാധനങ്ങൾ വിപണിയിലില്ല. സാമ്പത്തിക ഞെരു ക്കത്തിൽ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാനില്ലാത്ത അവസ്ഥയുള്ളപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഖജനാവ് ധൂർത്തടിച്ച് വിദേശയാത്രകളിലാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉറപ്പിച്ച ഇടതുമുന്നണി ഇത് മറച്ചുവെക്കാനാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
പരിപാടി ഡിസിസി അംഗം സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണപ്രഭു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് രവി പൂജാരി സ്വാഗതം പറഞ്ഞു.നാസിർ മൊഗ്രാൽ,പൃഥ്വിരാജ് ഷെട്ടി, ഡോൾഫിൻ ഡിസൂസ, ഹനീഫ് കുമ്പള, റിയാസ് കരീം, രാമ കാർളെ, മാന കുമ്പള, മുഹമ്മദ് അബ്കൊ,നാരായണ കള ത്തൂർ, ശ്രീധരൻ റൈ, പുരുഷോത്തമ നായ് ക്കാപ്പ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment