JHL

JHL

ആവേശം വാനോളം, കുമ്പളയിൽ കോൺഗ്രസിന് പുത്തനുണർവ്വ്‌ : ലോക്നാഥ്‌ ഷെട്ടി ബ്ലോക്ക് പ്രസിഡണ്ടായി ചുമതലയേറ്റു.


 കുമ്പള. കുമ്പളയിൽ കോൺഗ്രസിന് പുത്തനുണർവ്വ്‌ നൽകി ലോക്നാഥ്‌ ഷെട്ടി ബ്ലോക്ക് പ്രസിഡണ്ടായി ചുമതലയേറ്റു. പ്രവർത്തകരെ കൊണ്ട് തിങ്ങി നിറഞ്ഞ വേദിയിൽ വെച്ച് ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ ലോക്നാഥ് ഷെട്ടിയെ ഷാൾ അണിയിച്ച് ചുമതല നൽകി. ചടങ്ങ് കെപിസിസി അംഗം  അഡ്വ: സുബ്ബയ്യ റൈ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ശിവരാമ ആൾവ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം സുന്ദര ആരിക്കാടി സ്വാഗതം പറഞ്ഞു 


 രാജ്യത്തിന്റെ മതേതരത്വത്തിനും, ജനാധിപത്യത്തിനും കളങ്കമേൽപ്പിച്ച മോഡി സർക്കാറിന്റെ അവസാന വർഷമാണ് 2023 നെന്നും, ജനങ്ങൾ ബിജെപി മുക്ത ഭാരതത്തിനായി അവസരം കാത്തുനിൽക്കുകയാണെന്നും അഡ്വ: സുബ്ബയ്യ റൈ പറഞ്ഞു.കോൺഗ്രസ്‌  നേതാക്കളായ കെ നീലകണ്ഠൻ, കുഞ്ഞമ്പു നായർ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.


 പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന ഗിരീഷ് പൂജാരി പേരാൽ, മുഹമ്മദ് സാലി എന്നിവർക്ക് അംഗത്വവും നൽകി.


ചടങ്ങിൽ മുസ്ലിം ലീഗ് പ്രതിനിധി യൂസഫ് ഉളുവാർ,നാ സർ മൊഗ്രാൽ, അർഷാദ്  വോർക്കാടി, മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമപ്പ, ശാനിത് കയ്യുംകൂടൽ, ഗണേഷ് ഭണ്ഡാരി, ഐഎൻടിയുസി പ്രതിനിധി സത്യൻ ഉപ്പള, ഡോൾഫി ഡിസൂസ, സലീം  പുത്തിഗെ, ഗണേഷ് ഭണ്ഡാരി, അൻവർ കുമ്പള, ഇർഷാദ് മഞ്ചേശ്വരം, ശ്രീധരൻ  റൈ, അൻവർ കരിപാടി, എംഎം റഹ്മാൻ, റിയാസ് കരീം, മുഹമ്മദ് അബ്ക്കോ, ദാമോദര പട്ട്ള, മുണ്ടപ്പ ബമ്പ്രാണ, ഗോപാലകൃഷ്ണ, മഞ്ജുനാഥ ഷെട്ടി, വസന്ത ഷെട്ടി, നാരായണ കളത്തൂർ, നളിനി കോട്ടക്കാർ, ഗീതാ- ലോക്നാഥ് ഷെട്ടി, വസന്ത മാസ്റ്റർ, നാരായണ ഏതാർ, റഫീഖ് കുണ്ടാർ, രമേശ്‌ ഗാന്ധി നഗർ, പ്രകാശ് ബമ്പ്രാണ, സഞ്ജീവ ആരിക്കാടി, വിനിത്, കേശവ നായ്ക്കാപ്പ്, കേശവ ദർബാർ കട്ട, മാലിംഗ ഗട്ടി, യുസുഫ് കോട്ട എന്നിവർ സംബന്ധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി നന്ദി പറഞ്ഞു.

No comments