പ്രതീകാത്മകമായി കടൽ സംരക്ഷണ ഭിത്തിയൊരുക്കി കുമ്പള ജി.എസ്.ബി.എസ് വിദ്യാർഥികൾ
കുമ്പള(www.truenewsmalayalam.com) : ലോക സമുദ്രദിനത്തോടനുബന്ധിച്ച് കുമ്പള ജി.എസ്.ബി.എസ്. സ്കൂളിലെ സാമൂഹികശാസ്ത്ര ക്ലബ് സോഷ്യൽ സർവീസ് സ്കീമുമായി സഹകരിച്ച് പ്രതീകാത്മകമായി കടൽസംരക്ഷണ ഭിത്തി ഒരുക്കി. കടൽ സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കുന്ന പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിപ്പിടിച്ചാണ് വിദ്യാർഥികൾ അണിനിരന്നത്.
കടലിനെ മലിനമാക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. അധ്യാപകരായ ടി.എം. മുഹാജിർ, റിയാസ് പേരാൽ, കെ.വി.ആർ. രേഷ്മ, ദീപ, സുപ്രിയ എന്നിവർ പങ്കെടുത്തു.
Post a Comment