സാമൂഹ്യമാധ്യമങ്ങളിലെ ആഭാസങ്ങൾക്ക് അറുതിയാവണം; എസ്.എസ്.എഫ്
ബാഡൂർ(www.truenewsmalayalam.com) : പുതുതലമുറയിലെ സമൂഹമാധ്യമങ്ങളിൽ ജാഗ്രത പുലർത്താനും ആഭാസങ്ങളിൽ അറുതി ആകാനും എസ് എസ് എഫ് അംഗഡിമുഗർ സെക്ടർ ദേശീയവിചാരം അഭിപ്രായപ്പെട്ടു.
ബാഡൂർ മദ്റസ ഹാളിൽ വെച്ച് നടന്ന പരിപാടി സെക്ടർ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സഖാഫിയുടെ അധ്യക്ഷതയിൽ ഡിവിഷൻ സെക്രട്ടറി റഫീഖ് ഹിമമി ഉദ്ഘാടനം ചെയ്തു.
ഗോൾഡൻ ഫിഫ്റ്റി അവലോകന റിപ്പോർട്ട് സെക്ടർ സെക്രട്ടറി സൈഫുള്ള അവതരിപ്പിച്ചു സെക്ടർ കൗൺസിലർമാർ സംബന്ധിച്ചു. റൈമാസ് സ്വാഗതവും, മുഹമ്മദ് മുസ്ലിയാർ ഷേണി നന്ദിയും പറഞ്ഞു.
Post a Comment