JHL

JHL

എം.ഡി.എം.എ മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശിയടക്കം രണ്ടു പേർ കണ്ണൂരിൽ പിടിയിൽ.

 

കണ്ണൂര്‍(www.truenewsmalayalam.com)  : എം.ഡി.എം.എ മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശിയടക്കം രണ്ടു പേർ കണ്ണൂരിൽ പിടിയിൽ.

 മഞ്ചേശ്വരം ഉദ്യാവാര്‍ സ്വദേശി നസീര്‍ (39), കണ്ണൂര്‍ കടലായിയിലെ സമീര്‍ കെ (44) എന്നിവരെയാണ് കണ്ണൂര്‍ താവക്കര റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് സമീപത്ത് വെച്ച് പിടികൂടിയത്.

 വില്‍പ്പന നടത്തുന്നതിനിടെയാണ് 13.35 ഗ്രാം എം.ഡി.എം.എയുമായി ഇരുവരെയും പിടികൂടിയത്.

 കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ സി.ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 പൊലീസ് സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നസീബ് സി.എച്ച്, മഹിജന്‍, എ.എസ്.ഐമാരായ അജയന്‍, രഞ്ജിത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു.

എം.ഡി.എം.എയുമായി മൂന്നുപേരെ ഇന്നലെ കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ. സുധാകരനും സംഘവും അറസ്റ്റുചെയ്തിരുന്നു.


No comments