മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. കൊലക്കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കളായിയിലെ പ്രഭാകര നൊണ്ട (40) ആണ് കൊല്ലപ്പെട്ടത്.
സഹോദരനായ ജയറാം നൊണ്ടയാണ് പ്രതിയെന്നാണ് പൊലീസ് നൽകുന്ന വിവരം.
ശനിയാഴ്ച പുലർചയോടെയാണ് സംഭവം, അമ്മയും കൊല്ലപ്പെട്ട പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും മാത്രമാണ് വീട്ടിൽ താമസം. പുലർചെ നടന്ന കൊലപാതകം രാവിലെയാണ് പുറം ലോകമറിഞ്ഞത്.
കാസർകോട് ഡി വൈ എസ് പി, പി കെ സുധാകരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വി വി മനോജ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൊലപാതകം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കാസർകോട് ഡി വൈ എസ് പി, പി കെ സുധാകരൻ പറഞ്ഞു.
സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
Post a Comment