കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന അട്ടഗോളി സ്വദേശി മരിച്ചു.
കുമ്പള(www.truenewsmalyalam.com) : കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.
മഞ്ചേശ്വരം അട്ടഗോളി സ്വദേശി ബാപ്ടിസ്റ്റ് ക്രാസ്റ്റ (59) ആണ് ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്..
ബുധനാഴ്ച്ച രാത്രി അട്ടഗോളിയിലെ ഒരു കെട്ടിടത്തിന്റെ സമീപത്താണ് ബാപ്ടിസ്റ്റിനെ അബോധാവസ്ഥയില്‍ വീണ് കിടക്കുന്നത് അതുവഴി വന്ന പൊലീസ് കണ്ടത്, ഉടന്‍ മംഗല്‍പ്പാടിയിലെയും തുടര്‍ന്ന് കാസര്‍കോട്ടെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. കെട്ടിടത്തിന് സമീപം രക്തം കെട്ടി നില്‍ക്കുന്നുണ്ട്. കെട്ടിടത്തില്‍ നിന്ന് വീണതാണെന്നാണ് സംശയിക്കുന്നത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment