JHL

JHL

അഡോളസെൻ്റ് ഹെൽത്ത് ആന്റ് വെൽനെസ്സ് ഡേ; പിയർ എഡ്യൂക്കേറ്റർ സംഗമം തളിര് സംഘടിപ്പിച്ചു.

മംഗൽപാടി(www.truenewsmalayalam.com) : താലൂക്ക് ആസ്ഥാന ആശുപത്രി മംഗൽപാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് അഡോളസെൻ്റ്  ഹെൽത്ത് ആന്റ് വെൽനെസ്സ്  ഡേ, പിയർ എഡ്യൂക്കേറ്റർ സംഗമം "തളിര്" ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച്  സംഘടിപ്പിച്ചു.

 .ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്  ഷമീമ ടീച്ചർ  നിർവഹിച്ചു.

  ഡോ. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ഷാൻറ്റി കെ.കെ. അധ്യക്ഷത വഹിച്ചു.പി.ആർ.ഒ. സന്തോഷ് കുംബ്ലെ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മുഹമ്മദ് ഹനീഫ് പി.കെ,  പി എച് എൻ  മോളി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.

 കൗൺസിലർ   യോഗീഷ് ഷെട്ടി, അഡോളസെൻ്റ് കൗൺസിലർ കുമാരി അവിത, എന്നിവർ കൗമാര ആരോഗ്യ ക്ലാസ്സ് നടത്തി.

 സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ പിയർ എഡ്യൂക്കേറ്റർ കിറ്റ് വിതരണം ചെയ്തു. ആർ.ബി.എസ്.കെ നഴ്സ്  രാജലക്ഷ്മി   നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും ആശുപത്രി സ്റ്റാഫ് അംഗങ്ങളും പരിപാടിയിൽ  പങ്കാളികളായി.

No comments